LOCAL NEWS

ജില്ലയിലെ മികച്ച സ്‌നേക്ക് റെസ്ക്യൂവർ ആയി തെരെഞ്ഞെടുക്കപ്പെട്ട് കബീർ കള്ളൻതോട

കോഴിക്കോട് :കേരള വനംവകുപ്പ് സർപ്പമിത്ര യുടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സ്‌നേക് റെസ്ക്യൂവർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വർഷങ്ങളായി പ്രസ്തുത മേഖലയിൽ സ്തുതിയാർഹമായ സേവനം സമർപ്പിച്ച കബീർ മനുഷ്യ ജീവന് ഭീഷണിയുള്ള എന്തിനെയും റെസ്ക്യൂ ചെയ്യാൻ മിടുക്കനാണ്.

കോഴിക്കോട് ന്റെ വിവിധങ്ങളായ ഏരിയകളിൽ നിരവധി തവണ രക്ഷകനായി എത്തി. ചേര മുതൽ രാജവെമ്പാല വരെയുള്ള ഇഴ ജന്തുക്കളെയും മറ്റു വിവിധങ്ങളായ ജീവികളെയും ഇക്കാലയളവിൽ റെസ്ക്യൂ ചെയ്തിട്ടുണ്ട്.വിവിങ്ങളായ ജീവികളെയും മരണ കയത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

കിണർ നിർമ്മാണ തൊഴിലാളിയായ കബീർ കള്ളൻതോടാണ് താമസം. ഏത് സമയത്തും ഓടിയെത്താൻ കബീർ തെയ്യാറാവുമെന്നത് അദ്ദേഹത്തെ വിളിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. എന്റെ മുക്കം സ്‌നേക്ക് റെസ്ക്യൂ ടീമിനെ നിയന്ത്രിക്കുന്നതും കബീർ തന്നെ. കേരള വനംവകുപ്പിന്റെ കീഴിൽ താമരശ്ശേരിയിൽ വാചറായും ജോലി ചെയ്യുന്നു.ഉരഗ സംരക്ഷണത്തിനായി കേരള വനംവകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച സന്നദ്ധപ്രവർത്തനത്തിന് കൂടിയാണ് ഈ ആദരവ് കബീറിനെ തേടിയെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com