LOCAL NEWSMUKKAM

മുക്കം ഫയർ സ്റ്റേഷനിൽ ശിശു സൗഹൃദ മിനി പാർക്ക് ഒരുങ്ങി

മുക്കം: മുക്കം ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് ജീവനക്കാർ ഒരുക്കിയ മിനി പാർക്ക് ശ്രദ്ധേയമാകുന്നു. മുളകൊണ്ട് നിർമിച്ച പ്രവേശന കവാടവും ഇരിപ്പിടങ്ങളും ചുറ്റിലുമുള്ള പൂച്ചെടികളും ഉൾപ്പെടുത്തി മനോഹരമായി നിർമിച്ച പാർക്ക് ജോലിക്കിടയിലുള്ള ഇടവേളകളിലാണ് ജീവനക്കാർ പൂർത്തീകരിച്ചത്.

പാർക്കിന്റെ ഉള്ളിൽ സപ്പോട്ട, ഒട്ടുമാവ്, തെങ്ങ്, റമ്പൂട്ടാൻ എന്നീ ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസുകൾക്കായി വരുന്ന വിദ്യാർത്ഥികൾക്കും വിശ്രമിക്കാൻ പാർക്ക് വേദിയൊരുക്കും. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും പാർക്ക് സഹായകമാവുമെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഓഫീസർ എം അബദുൾ ഗഫൂർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com