
കോഴിക്കോട് : നഗരത്തിലെ ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സന്ധ്യകഴിഞ്ഞാൽ സമൂഹവിരുദ്ധരും പിടിച്ചുപറിക്കാരും കൂടുന്നുവെന്ന പരാതിയിൽ ഷാഡോപോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത്. പരാതി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ നഗരപരിധിയിലും മറ്റുസ്ഥലങ്ങളിലും പോലീസ് മൊബൈൽ പട്രോളിങ്ങും മോട്ടോർസൈക്കിൾ, ഫുട്ട് പട്രോളിങ്ങും നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.



