
മുക്കം: തൃക്കുട മണ്ണ ക്ഷേത്രത്തിനടുത്ത് ഇരുവഴിഞ്ഞിയിൽ പുഴ ഒഴുക്കിൽപ്പെട്ട് കാണാതായ ആളെ കണ്ടെത്തി. തേക്കുംകുറ്റി കുരിശുപാറ പുതിയോട്ടിൽ കൃഷ്ണൻ (55 ) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് അഞ്ചു മണിയോടെ കൂടെയായിരുന്നു ഇദ്ദേഹത്തെ ഒഴുക്കിൽപ്പെട്ട് കാണാതെയായത്
അഗ്നി സേനാംഗങ്ങളും സന്നദ്ധ സംഘടനകളും നാട്ടുകാരും രാത്രിയിലും തിരച്ചിലിലായിരുന്നു._
എന്റെ മുക്കം സന്നദ്ധസേനയുടെ സ്കൂബ ടീം ആണ് മൃതദേഹം കണ്ടെത്തിയത്.



