LOCAL NEWS

പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

തിരുവമ്പാടി:രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ വോട്ടർപട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  തിരുവമ്പാടി പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ യു.ഡി.എഫ് ചെയർമാൻ വി.ഡി. ജോസഫ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റി ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ അസ്‌കർ ചെറിയമ്പലം,  മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം, ഇൻഡ്യൻ യൂണിയൻ മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.എ. മോയിൻ, കേരളകോൺഗ്രസ് (ജോസഫ് ) ജില്ലാകമ്മറ്റിയംഗം ദീപാ ഷൈജോ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. അജിത, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് വട്ടപ്പറമ്പൻ, യു.ഡി എഫ് നേതാക്കളായ ഷൗക്കത്തലി കൊല്ലളത്തിൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, ടോമി കൊന്നക്കൽ, ഹനീഫ അച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്സി പുളിക്കാട്ട്, ഏലിയാമ്മ ജോർജ്, ജോർജ് തെങ്ങുംമൂട്ടിൽ,  മുജീബ് റഹ്‌മാൻ, സാജു പൊട്ടനാനിയിൽ, ജംഷിദ് കാളിയേടത്ത്, കബീർ ആലിങ്ങാ തൊടി, ഹനീഫ ആനക്കാംപൊയിൽ,പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സജ്ന തോരപ്പ, മറിയാമ്മ ബാബു, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ലിസി മാളിയേക്കൽ, ഷൈനി ബെന്നി, ബഷീർ ചൂരക്കാട്ട്, ബിജു വർഗീസ് പുരയിടത്തിൽ, പൗളിൻ മാത്യു, ഗിരീഷ് കുമാർ കൽപ്പകശേരി, ബിനു പുതുപ്പറമ്പിൽ, പുരുഷൻ നെല്ലിമൂട്ടിൽ,യു.സി.മറിയം, സോമി വെട്ടുകാട്ടിൽ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com