LOCAL NEWSNewsommasryതിരുവമ്പാടി മണ്ഡല വാർത്തകൾ,
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.

ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്.
ഇന്നലെ രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. വീട്ടിൽ ലഹരി സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ ഇയാളുമായി വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മുങ്ങിയത്. പ്രദേശത്ത് നാട്ടുകാരും എക്സൈസ് സ്ക്വാഡും പരിശോധന നടത്തുന്നു.



