LOCAL NEWS

നവകേരള സദസ്സിൽ പ്രായംകുറഞ്ഞ അതിഥി

മുക്കം: നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി തോട്ടുമുക്കം സ്വദേശിനി റന ഫാത്തിമ. തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂർ മണ്ഡലകളിൽനിന്ന് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയാണ് തോട്ടുമുക്കം ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയായ ഈ അഞ്ചുവയസ്സുകാരി. നാലാംവയസ്സിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ നീന്തിയ റന ഫാത്തിമ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ്. മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലനകേന്ദ്രം വേണമെന്ന നിവേദനവുമായാണ് റന മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com