
അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ.ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.



