LOCAL NEWSNews

എം. എ. എം. ഒ കോളേജ് Milaap’22 ഓൺലൈൻ പ്രശ്നോത്തരി മെഗാഫൈനൽ വിജയി ജീഷ്മ

മണാശ്ശേരി എം. എ. എം. ഒ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ MILAAP’22 ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നു വരുന്ന വിജ്ഞാനവും, വേഗതയും ഒരു പോലെ നിർണ്ണായകമായ ഓൺലൈൻ പ്രശ്നോത്തരിയിൽ ജീഷ്മ (2016-2019, കെമിസ്ട്രി) ഒന്നാം സ്ഥാനവും സുലൈഖ( 1992-1995, ബികോം), രണ്ടാം സ്ഥാനവും വൃന്ദ ലക്ഷ്മണൻ(1990-1992, പിഡിസി,4th ഗ്രൂപ്പ്‌) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം, ജൂലൈ 24ന് മാമോക്കിൽ വെച്ചു നടക്കുന്ന MILAA’P സംഗമ വേദിയിൽ നടക്കും. കോളേജിന്റെ ആദ്യ ബാച്ചു മുതലുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗമമാണ് സംഘാടകർ ലക്ഷ്യം വെക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com