LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

​തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം റോഡ് പൂർണ്ണമായും വെള്ളത്തിൽ;രോഗികളും പ്രദേശവാസികളും ദുരിതത്തിൽ

തിരുവമ്പാടി: കനത്ത മഴയെ തുടർന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികളും വാപ്പാട്ട് മേഖലയിലുള്ള പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്.
​റോഡിൽ വെള്ളം കയറിയത് കാരണം വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാൽനടയാത്ര പോലും അസാധ്യമായ രീതിയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ അടക്കം വലിയ പ്രയാസങ്ങളാണ് നേരിടുന്നത്.
​ആശുപത്രി പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും അടിയന്തരമായി വെള്ളം ഒഴുക്കി വിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികളും രോഗികളും ആവശ്യപ്പെട്ടു.

.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com