LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലയോര മേഖലയിൽ കനത്ത മഴ:കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ;രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മുക്കം:മലയോര മേഖലയിലൊന്നാകെ കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന കനത്തമഴയെ തുടർന്ന്,ചില താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി തുടങ്ങി.കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായിട്ടുണ്ട്. ഇവിടെയുള്ള രണ്ട് കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.ജലീൽ പാലാക്കാംപൊയിലിന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞത്.മുക്കം ക്രിസ്ത്യൻ പള്ളിക്ക് സമീപം ഡ്രൈനേജ് അടഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ട് കടകളിലും വീടുകളിലും വെള്ളം കയറി.ഈങ്ങാപ്പുഴയിലും റോഡിലേക്ക് വെളളം കയറി ഗതാഗതം തടസപ്പെട്ടതായാണ് വിവരം.ഇരുവഞ്ഞിപ്പുഴ ഉൾപ്പെടെ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com