LOCAL NEWS

‘ബിജെപിക്ക് എന്റെ എംപി സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും; വയനാടിന്റെ പ്രതിനിധിയായി തുടരും’

കൽപറ്റ : കേരളത്തിൽ നിന്നുള്ള ആളല്ലെങ്കിലും സ്നേഹം കൊണ്ട് തന്നെ കുടുംബാംഗമായി വയനാട്ടുകാർ മാറ്റിയെന്നു രാഹുൽ ഗാന്ധി. നാല് വർഷം മുൻപ് ഇവിടെ നടത്തേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ പ്രചാരണമായിരുന്നു. എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്റെ വീട് എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്നെ ജയിലിൽ അടയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽനിന്ന് തടയാൻ സാധിക്കില്ല. ബഫർ സോൺ, മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം എന്നിവയെല്ലാം ഉയർത്തിക്കൊണ്ടുവരാൻ ‍ശ്രമിച്ചു. വയനാട്ടിലെയും ഇന്ത്യയിലെ ജനങ്ങളും ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണെന്നും രാഹുൽ

വയനാട്ടുകാർക്ക് മറ്റാരെക്കാളും നന്നായി രാഹുൽ ഗാന്ധിയെ മനസ്സിലാക്കാൻ സാധിച്ചെന്നു സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ എംപി സ്ഥാനം കോടതിയുെട പരിഗണനയിലാണ്. ചോദ്യം ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു

കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുെട പ്രശ്നം ഉയർത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാർ പറഞ്ഞു. എന്നാൽ ഒരു വ്യക്തിയുെട സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ല’’– പ്രിയങ്ക പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിലാണു രാഹുലും പ്രിയങ്കയും കൽപറ്റയിലെത്തിയത്. അയോഗ്യതാ നടപടി നേരിട്ടശേഷം ആദ്യമായാണ് രാഹുൽ മണ്ഡലത്തിലെ വോട്ടർമാരെ കാണുന്നത്. കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. റോഡ്‌ ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ടെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സ്വതന്ത്ര ഭാരതത്തിൽ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. അതിനെതിരെ പോരാടുകയാണ് രാഹുൽ. അതിന് ശക്തി പകരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുവയൽ രാമൻ, കൽപറ്റ നാരായണൻ, കൈതപ്രം നാരായണൻ നമ്പൂതിരി, ജോയ് മാത്യു തുടങ്ങിയവരെ രാഹുൽ ആദരിച്ചു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോൻസ് ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com