LOCAL NEWS

മുക്കം കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു

മുക്കം: കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു .റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച് ,മുക്കം നഗരസഭയിലെ കുറ്റിപ്പാല ചേന്നമംഗലൂർ റോഡ് ,3.95കി മി നീളത്തിൽ 5.5 മീറ്റർ വീതിയിൽ BM&BC നിലവാരത്തിൽ ആണ് റോഡ് നവീകരിച്ചത്.

ചടങ്ങിൽ ലിന്റോ ജോസഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിന് സ്വാഗതം അറിയിച്ചു. മുൻസിപ്പൽ എൻജിനീയർ സഫീദ റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിന് സ്വാഗതസംഘം കൺവീനർ ഇംതിഹാസ് നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com