LOCAL NEWS

അരിപ്പാറ: സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കും

തിരുവമ്പാടി : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള അരിപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.സഞ്ചാരികൾ കൂടുതൽവരുന്ന മാസങ്ങളിൽ രണ്ട് അധിക ലൈഫ് ഗാർഡുകളെ ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ നിയമിക്കും. കയത്തിന് സമീപം വടംകെട്ടി ആളുകളെ നിയന്ത്രിക്കും.

തിരക്കേറുന്ന അവസരങ്ങളിൽ പോലീസിന്റെ സഹായം ലഭ്യമാക്കും.അമിതതിരക്കുള്ള ദിവസങ്ങളിൽ പ്രവേശനം നിയന്ത്രിക്കും. പതങ്കയത്ത് ഈ സമയത്ത് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പഞ്ചായത്ത്‌ നടപടികൾ സ്വീകരിക്കണം. കഴിഞ്ഞ ദിവസം രണ്ടുകുട്ടികൾ മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രത്യേകയോഗം. ജില്ലാകളക്ടർ എ. ഗീത, ലിന്റോ ജോസഫ് എം.എൽ.എ., തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com