
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സഹായത്തോടെ ക്ഷീര കർഷക മുന്നണിയുടെ കീഴിൽ മത്സരിച്ച എൽഡിഎഫ് പാനലിലെ 8 പേർ വിജയിച്ചു ഒരു സീറ്റിൽ യുഡിഎഫ് പ്രതി വിജയിച്ചു അനിൽ ചാക്കോ ബാബു ജോസഫ് മത്തായി സിപി രാധാകൃഷ്ണൻ പിജി സതി പി കെ ഷീബ ജോൺ പത്മിനിഎം എസ് സജി കെ സി എന്നിവർ എൽഡിഎഫ് പാനലിൽ നിന്നും ഷൈനി റോയി വെള്ളിലാംതടത്തിൽ എന്നവർ യുഡിഎഫ് പാനലിൽ നിന്നും വിജയിച്ചു
വിജയിച്ച ഡയറക്ടർമാർ യോഗം ചേർന്ന് പ്രസിഡണ്ടായി ബാബു ജോസഫിനെ തെരഞ്ഞെടുത്തു വിജയിച്ചവരെ ആനയിച്ചു ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി തുടർന്ന് നടന്ന അനുമോദന യോഗത്തിൽ സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി എ മൊയ്തീൻ എം.ഇ ജലീൽ ലോക്കൽ സെക്രട്ടറി കെ ഇ വർഗീസ് സി പി ഐ നേതാവ് ഷാജു ചെള്ളാമടത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് വിനോദ് കിഴക്കയിൽ ഐ എൻ എൽ നേതാവ് അമ്പുടു ഗഫൂർഎന്നിവർ സംസാരിച്ചു ബാബു ജോസഫ് നന്ദി പറഞ്ഞു എൽഡിഎഫ് പാനലിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും വോട്ട് രേഖപ്പെടുത്തിയ ക്ഷീര കർഷകരെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി എൽ ഡി എഫ് പുതപ്പാടി പഞ്ചായത്ത് കൺവീനർ കെ സി വേലായുധൻ അറിയിച്ചു



