
കോടഞ്ചേരി: കേന്ദ്ര ഗവൺമെന്റിന്റെ ആദിവാസി വിരുദ്ധ നിലപാടിലും, എ.സ്ടി സംവരണം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ഒ ആർ കേളു എംഎൽഎ നയിക്കുന്ന വടക്കൻ മേഖല ജാഥ കോഴിക്കോട് ജില്ലയിൽ കോടഞ്ചേരിയിലെ ആദ്യ സ്വീകരണം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
എ കെ എസ് ജില്ലാ സെക്രട്ടറി ശ്യാം കിഷോറിന്റെ അധ്യക്ഷതയിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്, ടി കെ ചന്തുകുട്ടി കട്ടിപ്പാറ, പുഷ്പ സുരേന്ദ്രൻ, ജോസഫ് മാസ്റ്റർ,പി ജെ ഷിബു തുടങ്ങിയവർ സംസാരിച്ചു കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആന്റണി സ്വാഗതവും പി സി ലത നന്ദിയും പറഞ്ഞു

രക്ഷാധികാരികൾ തിരുവമ്പാടി എംഎൽഎ സഖാവ് ലിന്റോ ജോസഫ്, സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് സ്വാഗതസംഘം കൺവീനർ: ഷിജി ആന്റണി ചെയർമാൻ: വി ജെ ജോർജുകുട്ടി ഖജാൻജി : പി ജെ ഷിബു



