LOCAL NEWSTHIRUVAMBADY

നെ​ല്ലാ​നി​ച്ചാ​ൽ- ആ​ന​ക്ക​ല്ലു​പ​ടി റോ​ഡ് കി​ട​ങ്ങാ​യി

തി​രു​വ​മ്പാ​ടി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത വേ​ന​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് നെ​ല്ലാ​നി​ച്ചാ​ൽ- ആ​ന​ക്ക​ല്ലു​പ​ടി റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​പ​ക​ട​ക​ര​മാം​വി​ധം കി​ട​ങ്ങാ​യി മാ​റി.ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്കു വേ​ണ്ടി ആ​ഴ​ത്തി​ൽ നി​ർ​മ്മി​ച്ച കാ​ന​ക​ൾ വേ​ണ്ട​തു​പോ​ലെ മൂ​ടാ​ത്ത​തു മൂ​ലം ആ ​ഭാ​ഗ​ത്തു കൂ​ടി വെ​ള്ളം കു​ത്തി​യൊ​ഴു​കി ഏ​താ​ണ്ട് ഇ​രു​പ​തു മീ​റ്റ​ർ നീ​ള​ത്തി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി​യാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം റീ ​ടാ​ർ ചെ​യ്ത റോ​ഡാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ത്.ജൽ ജീ​വ​ൻ മി​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് പ​ല കോ​ണു​ക​ളി​ൽ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com