പാതയോരത്തും കുടിവെള്ള സ്രാേതസ്സുകൾക്കും സമീപം കക്കൂസ് മാലിന്യം തള്ളിയ സംഭവം: രണ്ട് ലക്ഷം രൂപ പിഴ ചുമത്തി
പ്രതികളുടെ സ്വത്ത് ജപ്തി ചെയ്യാനായികോടതിയെ സമീപിക്കാനൊരുങ്ങുന്നു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രാേതസ്സുകൾക്കു സമീപത്തുംതോട്ടിലും കൃഷി ഭൂമിയിലുമുൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പിഴ അടക്കാത്ത സാഹചര്യത്തിൽ സ്വത്ത് ജപ്തിചെയ്യാൻ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
മാലിന്യം തള്ളിയവരെ നേരത്തെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി ,നെല്ലിക്കാപറമ്പ് സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെമുക്കം പോലീസ് സാഹസികമായി പിടികൂടിയിരുന്നു. വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് ശിക്ഷ നടപടികൾ സ്വീകരിക്കുകുന്നതിന് മുമ്പ് എന്തങ്കിലും ബോധിപ്പിക്കാനുണ്ടങ്കിൽ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് പ്രതിയെ അറിയിക്കുകയും ചെയ്തങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല.
ഇതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 2 ലക്ഷം പിഴ ചുമത്തി സെക്രട്ടറി നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ സ്ഥാപന ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്ത് പിഴ തുകയും മറ്റ് അനുബന്ധ ചിലവുകളും ഈടാക്കുമെന്നും അറിയിച്ചങ്കിലും മറുപടിയില്ലാത്ത സാഹചര്യത്തിൽ 3 തവണ നോട്ടീസ് നൽകിയെങ്കിലും പിഴ അടക്കാൻ പ്രതി തയ്യാറായിരുന്നില്ല.ഇതോടെയാണ് പ്രതിയുടെ സ്വത്ത് ജപ്തിചെയ്യാൻ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ സ്ഥലം സന്ദർശിച്ച ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്ത് മാലിന്യം തള്ളിയത് പകർച്ചവ്യാധികൾ പടരാനും കുടിവെള്ളം മലിനമാവാനും കാരണമാവുമെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.കെ എൽ 10 വൈ 1493 എന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ലോറിയിലാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യങ്ങൾ തള്ളുന്നതെന്ന് മുക്കം പോലീസും കണ്ടത്തിയിരുന്നു. കൊടിയത്തൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും കക്കൂസ് മാലിന്യം ശേഖരിച്ചവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ നിന്നും കക്കൂസ് മാലിന്യം എടുക്കാനുണ്ടന്ന് അറിയിച്ച് അവിടെ എത്തിച്ചാണ് നേരത്തെ മാലിന്യം തള്ളിയവരെ പിടികൂടിയത്. ഇവരാവശ്യപ്പെട്ട പ്രകാരം അഡ്വാൻസ് ഉൾപ്പെടെ ഗൂഗിൽ പേ വഴി നൽകിയാണ് പ്രതികളെ പിടികൂടിയത്. മാലിന്യം തള്ളാനായി എത്തിയ ടാങ്കർ ലോറിയും പിടികൂടിയിരുന്നു. നെല്ലിക്കാപറമ്പിലും കറുത്ത പറമ്പിലും രാത്രിയുടെ മറവിൽ മാലിന്യം തള്ളിയതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, സെക്രട്ടറി ആബിദ എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച ഓപറേഷൻ വിജയം കാണകയും ഇപ്പോൾ ഇതിൻ്റെ ഭാഗമായി കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്.



