
മുക്കം: എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ കരിമ്പ് ജ്യൂസ് അടിക്കുന്ന യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിയായ യുവാവിന് പരിക്കേറ്റു. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



