
തിരുവമ്പാടി : വന്യമൃഗശല്യം, കുടിയിറക്ക് ഭീഷണി, പട്ടയ പ്രശ്നം, കരുതൽമേഖല, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ ആനക്കാംപൊയിലിൽ കർഷക പ്രതിരോധസദസ്സ് നടത്തി.
ചെയർമാൻ അലക്‌സ് ഒഴുകയിൽ, കിഫ കമ്യൂണിക്കേഷൻ ഡയറക്ടർ പ്രവീൺ ജോർജ് കൊട്ടുകാപ്പള്ളി, ജിജി വെള്ളാവൂർ, ടെന്നി എന്നിവർ സംസാരിച്ചു. ജില്ലാപ്രസിഡന്റ് മനോജ് കുംമ്പളാനി അധ്യക്ഷനായി.



