
Wherever you go l ‘ll be there.. നൽപ്പത്തിയഞ്ച് കാരനായ ആരോഗ്യവാനായ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.. ഇതുകേട്ടയുടെ അവന്റെ സമപ്രായക്കാരായ ആളുകൾ ആദ്യം ചിന്തിക്കുന്നത് “എനിക്കങ്ങനെയൊന്നും സംഭവിക്കില്ല, ഞാൻ Ok യാണ്, ഞാൻ ഹെൽത്തി ഫുഡ് ആണ് കഴിക്കാറ്, കൃത്യമായി വ്യാഴാമം ചെയ്യുന്നുണ്ട്” എന്നൊക്കെയായിരിക്കും.. ആ മരിച്ചത് ഒരു ഫിസിക്കൽ ട്രെയിനറായിരുന്നുവെന്ന് പിന്നീടാണ് അറിയുക.. പാമ്പുകടിയേറ്റ് ഒരാൾ മരിച്ചു..”എനിക്കത് സംഭവിക്കില്ല, എനിക്ക് പാമ്പിനെ പേടിയില്ല, ഞാൻ അതിനെ തുരത്തി ഓടിക്കും, വേണ്ടിവന്നാൽ കൊല്ലും” എന്നൊക്കെ ചിന്തിക്കുന്ന നമ്മൾ അറിയുന്നുണ്ടാകില്ല ആ മരിച്ചത് വർഷങ്ങളായി പാമ്പുപിടുത്തം തൊഴിലായി ഏറ്റെടുത്ത ഒരാളായിരുന്നു എന്ന് ..
റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പർ ലോറി തട്ടി മരിച്ചു..”ഞാൻ അത്ര അശ്രദ്ധയോടെ ഒന്നും റോഡ് മുറിച്ച് കടക്കില്ല. റോഡ് നിയമങ്ങളൊക്കെ കൃത്യമായി പാലിക്കുന്ന ഒരാളാണ് ഞാൻ, ഞാനെന്തായാലും അങ്ങിനെ മരിക്കില്ല”.. ആ ട്രക്ക് ഡ്രൈവർ മദ്യപിച്ച് സ്വബോധമില്ലാതെയാണ് വണ്ടിയോടിച്ചിരുന്നതെന്ന് അടുത്ത ദിവസം വാർത്തയിലൂടെ ആയിരിക്കും ലോകം അറിയുന്നത്.. പത്രവാർത്ത..ബസ് അപകടം. അഞ്ച് മരണം..”ഞാൻ കമ്പിയിൽ പിടിച്ചാണ് ഇരിക്കാറ്. ഇടിക്കുന്നതിന്റെ തൊട്ടുമുമ്പ് ജനലിലൂടെ വെളിയിലേക്ക് ചാടും. അല്ലെങ്കിലും ഞാൻ പുറകിലാണ് ഇരിക്കാറ്, എന്തായാലും ഞാൻ അങ്ങനെ മരിക്കില്ല” എന്നൊക്കെ ചിന്തിച്ച് വാർത്ത പകുതി വായിക്കുമ്പോഴാണ് അറിയുന്നത് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയിരുന്ന ബസ്സിന്റെ പുറകിൽ ലോറി ഇടിച്ചായിരുന്നു അപകടം എന്ന്.. ട്രെയിൻ പാളം തെറ്റി കായലിലേക്ക് മറിഞ്ഞ് 450 പേർ മരിച്ചു..”വെള്ളത്തിലേക്കല്ലേ?, എനിക്ക് നന്നായി നീന്താൻ അറിയാം. ജിമ്മിൽ പോയും പോഷകാഹാരങ്ങൾ കഴിച്ചും ഞാൻ ആരോഗ്യവാനാണ്. വെള്ളത്തിനടിയിൽ നിന്നാണെങ്കിൽ പോലും ആ വാതിലോ ജനലോ പൊളിച്ച് വെളിയിൽ വരാൻ എനിക്കാവും”..”കായലിലേക്ക് മറിഞ്ഞ ആ ബോഗിയിൽ ഞാൻ ഉണ്ടാകില്ല. അഥവാ ഉണ്ടാകുകയാണെങ്കിൽ വെള്ളത്തിലേക്ക് വീഴാതെ പാലത്തിൽ തൂങ്ങിക്കിടക്കുന്ന ആ ബോഗിയിൽ ആയിരിക്കും ഞാൻ” എന്നൊക്കെയായിരിക്കും നമ്മളുടെ ചിന്തകൾ..
നമ്മളെക്കാൾ ആരോഗ്യവാന്മാരും നീന്താൻ അറിയുന്നവരും മുങ്ങൽ വിദഗ്ധരും അപകടം സംഭവിക്കുന്നതിന്റെ, മരിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ എനിക്കൊന്നും സംഭവിക്കില്ല എന്ന് ചിന്തിച്ച് വരും ആ കൂട്ടത്തിലുണ്ടായിരുന്നു.. പ്രശസ്തനും പ്രഗൽഭനുമായ ഫുട്ബോൾ കളിക്കാരൻ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു.. പർവ്വതാരോഹകൻ വീട്ടുമുറ്റത്ത് കാല് തെന്നി വീണ് മരിച്ചു.. മരണം,, അത് സംഭവിക്കുക തന്നെ ചെയ്യും. ആർക്കും അതിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എത്ര ആരോഗ്യവാനായാലും സുരക്ഷിതനായാലും അത് സംഭവിക്കുക തന്നെ ചെയ്യും..ഒരു നിഴല് പോലെ എപ്പോഴും മരണം നമ്മുടെ കൂടെ ഉണ്ട്..എവിടെയോ വായിച്ചത്, മുമ്പ് ഒരു ലേഖനത്തിൽ ഞാനത് എഴുതിയിട്ടുമുണ്ട്. അതും ഞാനിവിടെ കുറിക്കട്ടെ.. പേടിച്ച് ഓടിക്കിതച്ച് വരുന്ന ഭ്രിത്യനോട് യജമാനൻ ചോദിച്ചു..”എന്താ?, എന്തുപറ്റി?”.. പേടിച്ചുവിറച്ച് ഭൃത്യൻ പറഞ്ഞു..”ഞാനാ തെരുവിൽ വച്ച് മരണത്തെ കണ്ടു. എന്നെക്കണ്ട് മരണം ഞെട്ടിപ്പോകുന്നതും ആശ്ചര്യപ്പെടുന്നതും ഞാൻ കണ്ടു. ഞാൻ അവിടെ നിന്നും ഓടി”.. യജമാനൻ അവിശ്വസനീയമായി “എന്നാലതൊന്ന് കാണണമല്ലോ” എന്ന് കരുതി തെരുവിലേക്ക് നടന്നു.. ഭൃത്യൻ അപ്പോഴേക്കും മരണത്തെ കണ്ടു പേടിച്ച് യജമാനന്റെ ലായത്തിൽ നിന്ന് അന്നേ വരെ ഉള്ളതിൽ ഏറ്റവും വേഗത കൂടിയ ഒരു മാന്ത്രിക കുതിരയുടെ പുറത്ത് കയറി മയിലുകൾ താണ്ടി ഒരു മനുഷ്യ ജീവിക്കു പോലും എത്തിപ്പെടാൻ കഴിയാത്ത ഹോഗിലേക്ക് പോയി.. തെരുവിൽ മരണത്തെ കണ്ട് യജമാനൻ ചോദിച്ചു..”നിങ്ങളെന്തിനാണ് എന്റെ ജോലിക്കാരനെ കണ്ട് പേടിച്ചത്?”..മരണം മറുപടി പറഞ്ഞു..”ഇന്ന് വൈകുന്നേരം ഹോഗിൽ വെച്ച് ജീവനെടുക്കേണ്ട അവനെ ഞാനിവിടെ കണ്ടാൽ എങ്ങനെയാണ് ആശ്ചര്യപ്പെടാതിരിക്കുന്നത്?”..”ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മനുഷ്യനും അത്രയും ദൂരം താണ്ടി അവിടെ എത്താനാവില്ല”.. മരണം ഹോഗിലേക്ക് പുറപ്പെട്ടു.. പലതും നേടിയെടുക്കാനും വെട്ടിപ്പിടിക്കാനും ഓടുന്ന ഓട്ടത്തിനിടയ്ക്ക് പലരും മറന്നു പോകുന്ന പാവം മരണത്തെ ഒന്ന് ഓർമ്മപ്പെടുത്തി എന്നേയുള്ളൂ..Sidhique Patta..



