
നെല്ലിപ്പൊയിൽ:മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പ്രശസ്ത കലാകാരനും, അഭിനേതാവും, കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ജോസ് ടി.ജി വിദ്യാരംഗം കലാസാഹിത്യ വേദി “ശ്രുതിലയതാളം2022” ഉദ്ഘാടനം ചെയതു.
നാടൻപാട്ട്, കഥ, കവിത തുടങ്ങിയവയിലൂടെ അഭിനയത്തിന്റെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ശിശുസൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് അൻസി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന ചടങ്ങിൽ അദ്ധ്യാപികമാരായ സി. അൽഫോൻസ അഗസ്റ്റിൻ, അനുപമ ജോസഫ് ,PTA പ്രസിഡന്റ് ബിജു കട്ടേക്കുടിയിൽ MPTA പ്രസിഡന്റ് ഷിന ബെന്നി സ്കൂൾ ലീഡർ മാസ്റ്റർ അഗസ്റ്റിൻ ഫ്രാൻസീസ്എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ സി. ജീന തോമസ് നേതൃത്വം നൽകി ” ശ്രുതിലയതാളം”* എന്ന പേരിൽ സംഘടിപ്പിച്ച ഈ വേദിയ്ക്ക് കുട്ടികളുടെ വിവിധ കലാപരിപാടികൾ വർണ്ണ പകിട്ടേകി.



