സൗദിയിൽ വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം നാളെ

തിരുവമ്പാടി : സൗദിയിലെ തബൂക്ക് – യാംബു റോഡിലെ ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവമ്പാടി പെരുമാൽപടി ഓത്തിക്കൽ ജോസഫിന്റെയും ബോബി ജോസഫിന്റെയും മകൻ ഷിബിന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തും.ഇന്ന് (മെയ് 15) രാത്രി റിയാദിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരിയിൽ 11:40ന് എത്തുന്ന വിമാനത്തിലാണ് മൃതദേഹം എത്തുന്നത്.
കഴിഞ്ഞ മാർച്ച് 21ന് വൈകുന്നേരം ഷിബിൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.
ആറ് വര്‍ഷമായി തബൂക്കിലെ ആസ്ട്ര കമ്പനിയില്‍ സെയില്‍സ്മാന്‍ ആയി ജോലിചെയ്യുകയായിരുന്നു.മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയത്.ആസ്ട്ര കമ്പനി രേഖകള്‍ ശരിയാക്കി തബൂക്ക് ഐ.സി.ഫിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത്
ഭാര്യ: ഡോണ തോമസ്. ഷിനി ജോസഫ് സഹോദരിയും, ഷിന്റൊ ജോസഫ് സഹോദരനുമാണ്.
സംസ്കാര ചടങ്ങുകൾ നാളെ (മെയ് 16 ചൊവ്വ) രാവിലെ 9 മണിക്ക് പെരുമാൽപടിയിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ നടക്കും.