KERALA NEWS

ഇ-പോസ് പണിമുടക്കി; സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു, ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു. സെർവർ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്.

പാലക്കാട്‌ താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാർ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികൾ അറിയിച്ചു. കോഴിക്കോടും തൃശൂരിലും റേഷൻ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാർ കാരണം എറണാകുളത്തെ റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികൾ വിശദമാക്കുന്നത്. 1300 ൽ അധികം റേഷൻ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com