LOCAL NEWSTHIRUVAMBADY

കോഴിക്കോട് ജില്ലയിലെ മിന്നും താരമായി മാറി സേക്രഡ് ഹാർട്ട് എച്ച് എസ്സിലെ ജ്വൽ മനോജ്

ചിത്രം:ജ്വൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷ എഴുതുന്നു

തിരുവമ്പാടി:രണ്ടു കണ്ണുകൾക്കും ജൻമനാ കാഴ്ചശക്തിയില്ലെങ്കിലും അകക്കണ്ണിന്റെ ആത്മധൈര്യം കൊണ്ട് ,തന്റെ പരീക്ഷാ പ്രതിസന്ധികളെ തരണം ചെയ്യാൻ തീവ്രമായ കഠിനാധ്വാനത്തിലൂടെ, ആത്മധൈര്യത്തോടെ പോരാടിക്കൊണ്ട് … കമ്പ്യൂട്ടർ മാധ്യമത്തിലൂടെ പരീക്ഷയെഴുതി വിജയിച്ച ജ്വൽ മനോജ് എന്ന കൊച്ചു മിടുക്കൻ സഹപാഠികൾക്കും അധ്യാപകർക്കും എന്നും അതുല്യ പ്രതിഭയാണ്.

എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ്സ് നേടിക്കൊണ്ട് കേരളത്തിലെ തന്നെ മൂന്നു മിടുക്കരിൽ ഒരാളായി നാടിന് തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർത്ഥി. കമ്പ്യൂട്ടറിന്റെ സഹായത്തോടെ മറ്റു കുട്ടികൾക്കൊപ്പം പരീക്ഷയെഴുതി ഫുൾ എ പ്ലസ്സ് നേടിയ ജ്വൽ മനോജ്, കോഴിക്കോട് ജില്ലയിലെ മികച്ച വിജയം നേടിയ ഭിന്ന ശേഷിക്കാരനായ ഏക വിദ്യാർത്ഥിയാണ്.

മനകണ്ണാൽ ലോകം കണ്ട് അതിൽ വെളിച്ചം വീശി പ്രഭയോടെ തളരാതെ മുന്നോട്ട് പോയ ഒരു അതി ജീവിതത്തിൻ്റെ കഥ’കോഴിക്കോട് ജില്ലയിൽ ആദ്യമായി എസ്എസ്എൽസി പരീക്ഷ മുഴുവൻ വിഷയങ്ങളും കമ്പ്യൂട്ടർ സഹായത്തോടെ എഴുതിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജ്വൽ മനോജിന്റെ വിശേഷങ്ങൾ…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com