LOCAL NEWS

മലയോര ഹൈവേയിൽ വാഹനാപകടം:രണ്ട് പേർക്ക് പരിക്ക്.

പുല്ലുരാംപാറ: കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ പള്ളിത്താഴെയ്ക്കു സമീപം മിൽമ പാൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി മിൽമ ജീവനക്കാരായ ഓമശ്ശേരി മങ്ങാട് സ്വദേശികളായ ശിവദാസൻ,ഉണ്ണി എന്നിവർക്ക് പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com