KERALA NEWS

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ആം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ.

എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് അദ്ദേഹം തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് അദ്ദേഹം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com