KODANECHERYLOCAL NEWS

വ്യത്യസ്തമായ സ്കൂൾ കിറ്റ് ചലഞ്ചുമായി നെല്ലിപ്പോയിലെ ഐക്കൺ ക്ലബ്ബ്

കോടഞ്ചേരി: നെല്ലിപ്പൊയിലുളള ഐക്കൺസ് ക്ലബ്ബ് വ്യത്യസ്തമായ രീതിയിൽ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ശ്രദ്ധേയമാകുകയാണ്.’പഠനോപകരണങ്ങൾ’നൽകൂ കുരുന്നു സ്വപ്നങ്ങൾക്ക് കൈത്താങ്ങാവൂ’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ക്ലബ്ബ് ഭാരവാഹികൾ സ്കൂൾ ചലഞ്ചുമായി മുന്നോട്ട് ഇറങ്ങിയത്.

നെല്ലിപ്പൊയിൽ അങ്ങാടിയിലെയും പരിസരപ്രദേശത്തും സ്ഥാപിച്ചിട്ടുള്ള വിവിധ പെട്ടികളിൽ പൊതുജനങ്ങളിൽ നിന്നുള്ള പഠനോപകരണങ്ങൾ സമാഹരിച്ച് പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യമാണ് ഈ ചലഞ്ചിന് പിന്നിലെന്ന് ക്ലബ്ബ് ഭാരവാഹികളായ ആദർശ്, ഷോൺ,അജോ എന്നിവർ പറഞ്ഞു.സെന്റ് ജോൺസ് ഹൈസ്കൂൾ,സെന്റ് തോമസ് എൽ.പി , വീ. മാർട്ട് സൂപ്പർമാർക്കറ്റ്, കുളിർമ സ്റ്റേഷനറി,വാണിയപ്പുരക്കൽ സ്റ്റോർസ്,കരിക്കണ്ടതിൽ സ്റ്റോർസ്,യഹോവ നിസി സ്റ്റോർസ്,ഹന്ന മിനി മാർട്ട് എന്നിവിടങ്ങളിലാണ് പെട്ടി സ്ഥാപിച്ചിരിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com