
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കപ്പ കൃഷി ആരംഭിച്ചു. പ്രദേശത്തെ മികച്ച കർഷകനും മുൻ വാർഡ് മെംബറുമായ കെ ആർ ഗോപാലൻ കൃഷിക്ക് കൂടമൊരുക്കുകയും കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.കുട്ടിക്കർഷകർ കപ്പക്കമ്പ് നട്ടു.രണ്ട് കുട്ടികൾ ചേർന്ന് ഒരു കൂടംകപ്പ വിളവെടുക്കുന്നത് വരെ പരിചരിക്കും.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ്, ചിത്രരചന, പ്രബന്ധരചന, വൃക്ഷത്തൈ നടൽ എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് കെ എസ് രഹ്നയുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു.കെ അഹമ്മദ് ഷാഫി, പി സ്മിന, സുഷമ ബിനോയ്, കെ ശോഭന, എം ഐശ്വര്യ നേത്യത്വം നൽകി.


