
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ഉദയനഗർ ആലപ്പാട്ട് സ്കറിയയുടെ പറമ്പിൽ പുല്ല് തിന്നാൻ കെട്ടിയ പശുവിന്റെ അടുത്ത് പുലിയെ കണ്ടതായി ഗൃഹനാഥൻ മനോജ് ഗ്രാമപഞ്ചായത്ത് 17 -ാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിലിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഫോറസ്റ്റ് ആർ ആർ ടി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു വരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു



