LOCAL NEWS

സംസ്ഥാന ക്യാമ്പ് കർഷക കോൺഗ്രസിന്റെ രൂപവും ഭാവവും മാറ്റും അഡ്വ. കെ പ്രവീൺകുമാർ

കോഴിക്കോട് :2023 നവംബർ 27,28,29 തിയ്യതികളിൽ താമരശ്ശേരിയിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.11.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ കേരളത്തിലെ കർഷക കോൺഗ്രസ്സിന്റെ രൂപവും ഭാവവും മാറുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവിൺ കുമാർ അഭിപ്രായപെട്ടു. സംസ്ഥാന നേതൃ ക്യാമ്പിന്റെയും കർഷക മഹാ സംഗമത്തിന്റെയും സ്വാഗതസംഘത്തിന്റെ പ്രവർത്തനം വിലയിരുത്താൻ DCC യിൽ വിളിച്ചു ചേർത്ത അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് കൊണ്ട് കർഷക സൗഹൃദമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിലക്ക് നിർത്താൻ സമര സംഘടനായായി കർഷക കോൺഗ്രസ്സ് മുന്നിട്ടിറങ്ങുമെന്ന് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ അറിയിച്ചു. സംഘടക സമിതി വർക്കിംഗ്‌ ചെയർ മാനും കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായപി സി ഹബീബ് തമ്പി സ്വാഗതസംഘം കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. തിരുവമ്പാടി മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മനോജ് വാഴപ്പറമ്പിലിനെ സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ സി വിജയൻ ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, താമരശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡണ്ട് എം സി നാസിമുദ്ദീൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവീഷ് വളയം, ഐപ്പ് വടക്കേത്തടം,റോയി തങ്കച്ചൻ മാവേലിക്കര, സെക്രട്ടറിമാരായ ആർ പി രവീന്ദ്രൻ,എൻ പി വിജയൻ, സി പി സലിം കണ്ണൂർ, ജോസ് കരിവേലി, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ വേണുഗോപാലൻ നായർ, പി എം രാജൻ ബാബു, ജോൺ പൊന്നമ്പേൽ,ജില്ലാ ഭാരവാഹികളായ റോബർട്ട് നെല്ലിക്ക തെരുവിൽ,സുബ്രഹ്മണ്യൻ കൂടത്തായി, ദേവസ്യ ചൊള്ളമഠം, പ്രത്യുഷ് പി സി ,കുമാരൻ പാറക്കൊമ്പത്ത്,സണ്ണി കുഴംപാലാ, കമറുദ്ദീൻ അടിവാരം, ബാബു പട്ടരാട്ട്,കിഷോർ കുമാർ, കെ വി പ്രസാദ്,സുജിത്ത് കറ്റോട്,അനന്തൻ കുനിയിൽ, അനിൽകുമാർ,ഷിജു ചെമ്പനാനി,എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അസ് ലം കടമേരി നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com