
കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചത്. എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് മരത്തിലിടിച്ചത്.അപകടം നടക്കുമ്പോൾ മരത്തിനടുത്തായി സ്കൂൾ കുട്ടികളും രക്ഷിതാക്കളും ഉണ്ടായിരുന്നു. അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ 7 :30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് കേസെടുത്തു.


