LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പണം പോകും

വലിച്ചെറിയുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകാൻ തീരുമാനമെടുക്കും

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും. മാലിന്യം പൊതു സ്ഥലങ്ങളിൽ തള്ളുന്ന പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടിയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രണ്ട് പേർക്ക് പിഴ ചുമത്തിയിരുന്നു. വരും ദിവസങ്ങളിൽ പൊതു ഇടങ്ങൾ, ജലാശയങ്ങൾ, സ്വകാര്യസ്ഥങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും , ഹരിത കർമ്മസേനയുമായി സഹകരിക്കാത്ത സ്ഥാപനങ്ങൾ വീടുകൾ, ഗ്രാമത്തിൽ നടക്കുന്ന പകർച്ചാവ്യാധി പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവർ തുടങ്ങിയവർക്കെതിരെ നടപടികൾ കർശനമായി നടപ്പാക്കും.

മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം പഞ്ചായത്ത് ഓഫീസിൽ അറിയിക്കുന്നവർക്ക് 2500 രൂപയോ അല്ലെങ്കിൽ പിഴത്തുകയുടെ 25 ശതമാനമോ പാരിതോഷികമായി നൽകാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സെക്രട്ടറി ബിബിൻ ജോസഫും അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com