LOCAL NEWS

എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപീകരിച്ചു

തിരുവമ്പാടി:ഈ മാസം 24,25 തിയ്യതികളിൽ തിരുവമ്പാടി ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടക്കുന്ന എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവിന് സ്വാഗത സംഘം രൂപീകരിച്ചു. തിരുവമ്പാടി മർകസുദ്ദഅവയിൽ വെച്ച് നടന്ന കൺവെൻഷനിൽ സെക്ടർ പ്രസിഡന്റ് കെ.എം അൻവർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി സഖാഫി തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. അഫ്സൽ മുസ്ലിയാർ, മുഹ്സിൻ പാമ്പിഴഞ്ഞപറ , മിദ്‌ലാജ് ഫാളിലി, ശുഐബ് എന്നിവർ പങ്കെടുത്തു.

ഭാരവാഹികളായി മുഹമ്മദ് റാഫി സഖാഫി (ചെയർ ) യൂസുഫ് ചെറുകാട്ടിൽ (ജന.കൺ) ശബീർ പാങ്ങാട്ടിൽ (ഫിനാൻസ് ) സൈനുൽ ആബിദ് സഖാഫി, ഹസൻ സിപി (വൈ.ചെയർ ) അഫ്സൽ മുസ്ലിയാർ, മിദ്‌ലാജ് ഫാളിലി (ജോ. കൺ) അബ്ദു റഹീം സഖാഫി (കോ ഓർഡി) എന്നിവരെ തെരെഞ്ഞെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com