LOCAL NEWSTHIRUVAMBADY

ശിൽപശാല സംഘടിപ്പിച്ചു

മുക്കം: തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ ഒന്നായാൽ നന്നായി എന്ന പേരിൽ ഒന്ന്, രണ്ട് ക്ലാസിലെ രക്ഷിതാക്കൾക്കായി സചിത്ര പാഠപുസ്തക പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ചടങ്ങ് പി.ടി.എ.പ്രസിഡണ്ട് സുരേഷ് തൂലിക ഉദ്ഘാടനം ചെയ്തു.

പൈങ്ങോട്ടു പുറം എ.യു.പി.സ്കൂൾ അധ്യാപിക ഷീന ശിൽപശാലയ്ക്ക് നേതൃത്വം നൽകി. SRG കൺവീനർ സ്മിന സ്വാഗതവും ഐശ്വര്യ അധ്യക്ഷതയും വഹിച്ച ചടങ്ങിന് എസ്.എം.സി. ചെയർമാൻ നിഷാദ് കുമാർ നന്ദി രേഖപ്പെടുത്തി. പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളുടെ ഭാഷാപഠനം കൂടുതൽ ലളിതവും ഫലവത്തുമാക്കാൻ സഹായിക്കുന്ന സചിത്ര പാഠപുസ്തകത്തിനു വേണ്ട സാമഗ്രികൾ ശിൽപശാലയിൽ നിർമിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com