LOCAL NEWS

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:1982 ൽ പണികഴിപ്പിച്ച
നെല്ലിപൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ്ജ് കറുകമാലിൽ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ജയ്മോള്‍ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കോപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ സൂസൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് വിൽസൺ തറപ്പേൽ, എം.പി.ടി.എ പ്രസിഡന്റ് സുനില സണ്ണി, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദേവാലയ ട്രസ്റ്റി ഔസേപ്പച്ചൻ ആലവേലിൽ, സ്കൂൾ ലീഡർ റിൻസ് ജോബിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിന് ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദി അർപ്പിച്ചു.

ഇപ്പോൾ 290 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ വിദൂര ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളക്കം, മലയോര മേഖലയിലെ സാധാരണക്കാരായ നിരവധി കുട്ടികളാണ് ഇവിടെ നിന്ന് പഠിച്ച് മികച്ച വിജയം നേടുന്നത് .

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ സ്കൂളിന് പുതു യുഗമാരംഭിക്കുകയാണ്.ഈ മേഖലയിലെ ഏറ്റവും മികച്ച സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി എന്നിവ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2025 എന്ന പേരിൽ വികസന സമിതി പ്രവർത്തനമാരംഭിച്ചതായി ഹെഡ് മാസ്റ്റർ ബിനു ജോസ് അറിയിച്ചു. ജൂലായ് അവസാന വാരത്തിൽ ഇത് സാധ്യമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, സ്കൂളിന്റെ കോൺട്രാക്ടർ ആയിരുന്ന ടി. ഫ്രാൻസിസിനെയും, എൻജിനീയർ പി. എ ഷിജുവിനെയും ചടങ്ങിൽ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com