LOCAL NEWS

ഫാ. സ്‌കറിയ മങ്ങരയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ

തിരുവമ്പാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള അൺ എയ്ഡ ഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ കാലിക്കറ്റ് സർവകലാശാലമേഖലയുടെ ഭാരവാഹി കൂടിയാണ് അദ്ദേഹം.

2017 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സാ കോളജിന്റെ മാനേജരായ അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണ് അൽഫോൻസാ കോളജ് സിജിപിഎ 3.23 ഓടുകൂടി നാക് ഏക ഗ്രേഡ് കരസ്ഥമാക്കി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിൽ ഉന്നത സ്ഥാനത്ത് എത്തിച്ചേർന്നത്.

രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയുടെ അസി. ഡയറക്ടറായും ഇന്‍ഫാം കോ-ഓര്‍ഡിനേറ്ററായും, കോടഞ്ചേരി, മഞ്ഞക്കുന്ന്,കോനൂര്‍കണ്ടി, മുത്തപ്പന്‍പുഴ, കക്കാടംപൊയില്‍, ചെമ്പുകടവ്, തോട്ടുമുക്കം, വിളക്കാംതോട് ഇടവകകളിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കുളിരാമുട്ടി ഇടവക വികാരികൂടിയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com