
തിരുവമ്പാടി:പകർച്ചപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ആരോഗ്യ ബോധവത്കരണ അസംബ്ലിയും പരിസര ശുചീകരണവും നടത്തി.
സ്കൂൾ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ സുനിൽ പോൾ, അധ്യാപകരായ അയ്യൂബ് മാസ്റ്റർ, സിനി ആൻ്റണി, ജോഷി മാത്യു എന്നിവർ നേതൃത്വം നൽകി.



