
കൂടരഞ്ഞി: പ്രീപ്രൈമറി കുട്ടികൾക്ക് കഥകൾ കേൾക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കി കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ കഥോത്സവം സംഘടിപ്പിച്ചു. പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.
പി.ടി.എ പ്രസിഡൻ്റ് നൗഫൽ കള്ളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ സുബൈർ സഅദി ആശംസയും ഹെഡ്മാസ്റ്റർ എം.ടി. മുഹമ്മദ് സ്വാഗതവും നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ചവരെല്ലാം കഥകളിലൂടെ കുട്ടികളോട് സംവദിച്ചത് നവ്യാനുഭവായി മാറി. കുട്ടികളും അധ്യാപകരും കഥകളും കഥാഗാനങ്ങളും അവതരിപ്പിച്ച് പരിപാടിയിൽ പങ്കാളികളായി.



