LOCAL NEWSTHIRUVAMBADY

പകർച്ചവ്യാധി പ്രതിരോധം; വാർഡുകളിലൂടെയുള്ള കരുതൽ യാത്രക്ക് തുടക്കം

തിരുവമ്പാടി:പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും ഓരോരുത്തരും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന പരിശോധന തുടങ്ങി.

പരിശോധനയിൽ പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്ന സാഹചര്യങ്ങൾ (കൊതുകുമുട്ടയിട്ട് പെരുകുന്ന ഉറവിടങ്ങൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, പരിസര ശുചിത്വം ഇല്ലായ്മ) ഒരുക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തല പകർച്ചവ്യാധി അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അധ്യക്ഷ വഹിച്ചു.

പരിശോധനയുടെ ഭാഗമായി വ്യാഴം വെള്ളി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിലെ പതിനാല്, പതിനഞ്ച് വാർഡുകളിൽ ശുചിത്വ മോണിറ്ററിംഗ് ടീം പരിശോധന നടത്തി.വരും ദിവസങ്ങളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചിത്വ പരിശോധന തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com