News

ഉന്നതവിജയികളെ അനുമോദിച്ചു

കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ , 2021 – 22 അദ്ധ്യയനവർഷത്തെ പൊതു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും Full A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ കൂടരഞ്ഞി ഹയർസെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിനെ ആദരിച്ചു.
ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി കൂടരഞ്ഞിയിൽ നിന്ന് കാശ്മീർ വരെ സൈക്കിളിൽ യാത്ര ചെയ്ത കൊമേഴ്സ് വിദ്യാർത്ഥി ഹബിൻ മോഹനൻ, NIFT യിൽ പ്രവേശനം നേടിയ അർഷ അജയ് കുമാർ എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു.

അനുമോദന ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.സിബിൻ ചിലമ്പാട്ടുശ്ശേരിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, പ്രിൻസിപ്പൽ ലീനവർഗ്ഗീസ്, ഹെഡ്മാസ്റ്റർ സജി ജോൺ, അദ്ധ്യാപകരായ സജിമാത്യു, ജിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ , സിദ്ധാർത്ഥ് .കെ, കാർത്തിക് എം.എ, ആഗ്ന മേരി ജോ, ഐശ്വര്യ രാജീവ്, അർഷ അനിൽകുമാർ, ഹബിൻ മോഹനൻ എന്നിവർ മറുപടി പ്രസംഗം നടത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com