
സംസ്ഥാന മാസ്റ്റേഴ്സ് അറ്റ്ലറ്റിക് മീറ്റിൽ സ്വർണത്തിളക്കവുമായി ഫയറായി മുക്കം ഫയർ ഓഫീസർ എം.എ ഗഫൂർ. 40 വയസ്സിനു മുകളിൽ ഉള്ളവരുടെ 400 മീറ്ററിൽ സ്വർണം നേടിയാണ് ഇദ്ദേഹം വ്യക്തിഗത നേട്ടം സ്വന്തമാക്കിയത്. കേരള അത്‌ലറ്റിക് അസോസിയേഷൻ 35നും 90 നുമിടയിൽ പ്രായമുള്ളവരെ സംഘടിപ്പിച്ച് നടത്തുന്ന മാസ്റ്റേഴ്സ് അറ്റ്ലറ്റിക് മീറ്റിലെ വിവിധ കായിക ഇനങ്ങളുടെ സംസ്ഥാന മത്സരത്തിലാണ് ഈ നേട്ടം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരങ്ങൾ നാളെയും തുടരും.മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം മത്സരത്തിൽ പങ്കെടുത്തത്.തുടർന്നു വരുന്ന നാഷണൽ,ഇന്റർനാഷണൽ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിദ്ദേഹം.
കൂടാതെ 4×100 മീറ്റർ റിലേ മത്സരത്തിൽ ഇദ്ദേഹം പങ്കെടുത്ത ടീം വെള്ളിമെഡലും നേടിമുക്കം ഫയർ ആന്റ് റെസ്ക്യൂ ഓഫീസറായി ചുമതല വഹിക്കുന്ന എം എ ഗഫൂർ, നേരത്തെയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ മെഡൽ ഉൾപ്പെടെ കരസ്ഥമാക്കിയിരുന്നു.മികച്ച ഫുട്ബോൾ താരം കൂടിയായ ഇദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്.മികച്ച കായിക ക്ഷമത നിലനിർത്തി,



