LOCAL NEWS

തിരുവമ്പാടി സെൻട്രൽ ജുമാ മസ്ജിദിൽ സ്വാതന്ത്യദിനാഘോഷം നടത്തി

തിരുവമ്പാടി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ മഹല്ല് നിവാസികളും ദർസ്, മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു. മഹല്ല് ജനറൽ സെക്രട്ടറി കെ.വി മൊയ്തീൻ കോയ ഹാജി പതാക ഉയർത്തി. വിദ്യാർത്ഥികൾ ദേശീയ ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു.സംഗമത്തിൽ സെൻട്രൽ ജുമാ മസ്ജിദ് മുദരിസും ഖത്വീബുമായ സിറാജുദ്ദീൻ അദനി പടിക്കൽ സന്ദേശ ഭാഷണവും പ്രാർത്ഥനയും നടത്തി. കെ.വി കോയ ഹാജി, കെ. എസ് മൂസ മാസ്റ്റർ ആശംസ അറിയിച്ചു.

കലാം ഹാജി,കൂളിപ്പൊയിൽ അബ്ദുറഹ്മാൻ ഹാജി, നിസ്താർ ഹാജി, അബ്ദുറഹ്മാൻ കൊളത്താറ്റിൽ ,മുസ്തഫ വാക്യൻ, ഉമ്മർ കല്ലറക്കൽ, മദ്രസ സ്വദ്ർ മുഅല്ലിം ഹാരിസ് സഖാഫി കരീറ്റിപ്പറമ്പ്, കെ.ടി നാസർ, റംശാദ് കൊളത്താറ്റിൽ ,ജുനൈസ് പഞ്ചിളി കൂടെ എസ് എസ് എഫ് , എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com