
മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. അഗസ്ത്യാന്മുഴി അങ്ങാടിയിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസിന് മുൻപിൽ യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി പതാക ഉയർത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അങ്ങാടിയിൽ പായസം വിതരണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, ലത്തീഫ് എ കെ, ഷിജി അഗസ്റ്റിൻ, മത്തായി മൈക്കിൾ, പ്രമോദ് സി, ബിജു എ സി, അബ്ദുറഹിമാൻ എ, സോമി തോമസ്, റീന രാജേഷ് എന്നിവർ സംസാരിച്ചു.



