LOCAL NEWS

മണാശ്ശേരിയിൽ വാഹനാപകടം ഒരു മരണം

മുക്കം:മണാശ്ശേരി സ്കൂളിന് സമീപമുള്ള വളവിലുണ്ടായ വാഹനാപകത്തിൽ ഒരു മരണം. മുത്തേരി കാഞ്ഞിരത്തിങ്കൽ കർണ്ണാട്ടിയിൽ ഗണേഷ്കുമാർ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്.ഇടിച്ചിട്ട വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസും നാട്ടുകാരുടെയും തെരച്ചിലിൽ വാഹനം കണ്ടെത്തി.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇദ്ദേഹം മരത്തിൽ ചെന്നിടിച്ചതായാണ് വിവരം. അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com