LOCAL NEWS

പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്

പി.വി.അന്‍വർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള പാര്‍ക്ക് ഭാഗികമായി തുറക്കാൻ അനുമതി. കുട്ടികളുടെ പാർക്കിനാണ് അനുമതി നൽകിയത്. പാര്‍ക്ക് തുറ‌ക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു

ഇതേത്തുടർന്ന്, പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു കുട്ടികളുടെ പാര്‍ക്ക് തുറക്കാൻ അനുമതി നല്‍കിയത്. പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിൽ ആയിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിനു ബന്ധമില്ലെന്നു പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.ബാക്കി നിര്‍മാണങ്ങളില്‍ അപകടസാധ്യതാ പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കോഴിക്കോട് സ്ഥിതിചെയ്യുന്ന സ്വകാര്യ ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തി. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും പാര്‍ക്കിന് പൂര്‍ണ പ്രവര്‍ത്തനാനുമതി നല്‍കണോയെന്നു തീരുമാനിക്കുക. 2018-ല്‍ കനത്ത മഴയില്‍ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് പാർക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവിടെ ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതിയുണ്ട്.വിവാദ വാട്ടർ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടെന്നായിരുന്നു കൂടരഞ്ഞി പഞ്ചായത്തിന്റെയും തീരുമാനം. പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും പഞ്ചായത്ത് ഉപസമിതി കണ്ടെത്തിയിരുന്നു. അപകടസാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയിൽ. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ മഴക്കുഴി പോലും പാടില്ലെന്ന നിർദേശം ലംഘിച്ചാണു മലകളുടെ വശങ്ങൾ ഇടിച്ച് പാർക്ക് നിർമിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com