LOCAL NEWS

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്ക് ഓണകിറ്റും ഹരിത കർമ്മ സേനാംഗങ്ങൾക്ക് 1000 രൂപ ബോണസും ഓണസമ്മാനമായി നൽകുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റൽ ഉൾപ്പെട്ട അർഹരായ ആളുകൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണ, ഉഴുന്ന് 500 ഗ്രാം, പരിപ്പ് 500ഗ്രാം, പഞ്ചസാര ഒരു കിലോ, ചായപ്പൊടി 100 ഗ്രാം ,കടല 500 ഗ്രാം, ചെറുപയർ 500ഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞൾപൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ, പാലട മിക്സ് 200ഗ്രാം ,ആട്ട ഒരു കിലോ, സാമ്പാർ പൊടി 100 ഗ്രാം എന്നിവ ഉൾപ്പെടെ 14 വിഭവങ്ങൾ അടങ്ങിയതാണ് ഗ്രാമപഞ്ചായത്ത് നൽകുന്ന ഓണക്കിറ്റ്.

അതി ദരിദ്രരുടെ ലിസ്റ്റിൽഉൾപ്പെട്ട അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണസമ്മാനമായി ഭക്ഷ്യ കിറ്റ് നൽകുന്നു.ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്കരണ പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണം അലവൻസ് ആയി തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം ഓണം ബോണസ് അനുവദിക്കാനും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സെക്രട്ടറി ചാർജ് ബ്രിജേഷ്കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസ് എന്നിവർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com