
കോടഞ്ചേരി: നെല്ലിപ്പൊയിൽ കീരോല്പാദന സഹകരണ സംഘത്തിൽ ജോലിചെയ്യുന്ന യുവതിയുടെ ബാഗ് മോഷണം പോയി. ഇന്നലെ വൈകുന്നേരം ബൈക്കിൽ വന്നയാളാണ് പകുതി താഴ്ന്നു കിടന്ന ഷട്ടറിനുള്ളിൽ കൂടെ കയറി ബാഗ് മോഷ്ടിച്ചത്. ബാഗിൽ ആധാർ കാർഡ്, എടിഎം കാർഡ്,ബാങ്ക് പാസ്സ് ബുക്ക് പരീക്ഷ ഹാൾടിക്കറ്റ്, ചെറിയ തുക എന്നിവയും ഉണ്ടായിരുന്നു. കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ സിസിടിവി ക്യാമറ പരിശോധിക്കുന്നു.



