
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥയും കെടു കാര്യസ്ഥതയും മൂലം ഹൗസിംഗ് ബോർഡിനു കൈമാറിയ രണ്ട് ഏക്കർ സ്ഥലത്ത് കാട്ടുപന്നി ,കുറുക്കൻ, പലതരം വിഷപ്പാമ്പുകൾ തുടങ്ങിയവ പെറ്റുപെരുകി വിനയാകുന്നു.പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വാർഡായ പതിനേഴാം വാർഡ്/ ജോയി റോഡ് ഇലന്തു കടവിലാണ്,രണ്ടേക്കർ സ്ഥലം കാടും മുള്ളും പൊന്തകളും വർന്ന് കാട്ടുപന്നിയടക്കം പെറ്റുപെരുകുന്നത്.
ഹൗസിംഗ് ബോർഡ് പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തതുമൂലം വർഷങ്ങളായി ഈ ഭൂമി കാട്ടു പൊന്തകൾ വളർന്നു കിടപ്പാണ്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു് പ്രത്യേകിച്ച് പ്രസിഡണ്ടിൻ്റെ വാർഡുകുടിയായതുകൊണ്ട്, സമീപവാസികളായ ജനങ്ങളെ സഹായിക്കുവാനായി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പ്രവർത്തി ചെയ്യാമായിരുന്നു.അല്ലെങ്കിൽ അടിയന്തിര ഘട്ടത്തിൽ പഞ്ചായത്തിന് ഇരുപത്തയ്യായിരം രൂപ വരെ മുടക്കാമെന്നിരിക്കെ കാടുവെട്ടിക്കാമായിരുന്നു.അതുമല്ലെങ്കിൽ പഞ്ചായത്ത് ബോർഡ് പ്രമേയം പാസാക്കി ഹൗസിംഗ് ബോർഡിൻ്റെയോ -സർക്കാരിൻ്റയോ ശ്രദ്ധതിയിൽ പെടുത്താമായിരുന്നു.ഇതൊന്നും ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾ തക്ക സമയത്തു ചെയ്യാത്തതു കൊണ്ട് കാട്ടുപന്നികൾ പെറ്റുപെരുകി, കൂട്ടമായി സമീപ പ്രദേശങ്ങളിലെ കർഷകരുടെ ഭൂമിയിലിറങ്ങി, വ്യാപകമായി എല്ലാത്തരം കൃഷി വിളകളും നശിപ്പിച്ചിരിക്കുന്നു.നാലും അഞ്ചും വരഷമായ തെങ്ങിൻ്റെ മുരട് തുരന്ന്, അകക്കാമ്പ് തിന്നുകയും തെങ്ങുകൾ കുത്തിമലർത്തുകയും ചെയ്തിരിക്കുന്നു.താന്നിപ്പൊതിയിൽ ജോൺസൺ, തറക്കുന്ന ൽ മേരി, പന്തലാടിക്കൽ ജോസുകുട്ടി തുടങ്ങിയ പതിനഞ്ചോളം കർഷകരുടെ ഭൂമിയിലെ കൃഷി വിളകളാകെ കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിച്ചിരിക്കുന്നു.കർഷകരെ രക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കണം.കൃഷി നശിച്ചവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണം എത്രയും വേഗം സ്ഥലത്തെ – കാട്ടു പൊന്തകൾ വെട്ടിത്തെളിക്കണം കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി – ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.രണ്ടേക്കർ സ്ഥലത്ത് കർഷകർക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പാക്കാൻ ഹൗസിംഗ് ബോർഡ് തയ്യാറാകണം.കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് – CN പുരുഷോത്തമൻ ,പുല്ലു രാംപാറ മേഖലാ സെക്രട്ടറി – ഈ കെ.സാജു, ബെന്നി മണിമല ത്തറപ്പിൽ, PM .മുഹമ്മത് – എന്നിവർ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കുകയും ചെയ്തു.



