LOCAL NEWS

വിദ്യാര്‍ഥിക്ക് രക്ഷകരായവര്‍ക്ക് ആദരവ് നല്‍കി മദ്രസ കമ്മറ്റി

മുക്കം:നെല്ലിക്കാപറമ്പ് മാട്ടുമുറിയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താന്ന കൊടിയത്തൂര്‍ അസീസിയ സുന്നി മദ്രസ വിദ്യാര്‍ഥിക്ക് രക്ഷകരായ യുവാക്കള്‍ക്ക് മദ്രസാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി.മാട്ടുമുറി സ്വദേശികളായ രാഹുല്‍,ഫായിസ്,ജിതിന്‍ എന്നവരാണ് ഈ മാസം 15 ന് അപകടത്തില്‍ പെട്ട വിദ്യാര്‍ഥിയെ മുങ്ങിയെടുത്ത് അടിയന്തിര ശ്രഷ്രൂശ നല്‍കി ജീവന്‍ രക്ഷിച്ചത്.അസീസിയ സുന്നി മദ്രസ മീലാദ് പരിപാടിയില്‍ നടന്ന ചടങ്ങില്‍ എസ് വെെ എസ് ജില്ലാ കമ്മറ്റിയംഗം എം ടി ശിഹാബുദ്ധീന്‍ സഖാഫി മലയമ്മ ഉപഹാര സമര്‍പ്പണം നടത്തി.മഹല്ല് പ്രസിഡന്‍റ് അങ്ങാടിയില്‍ മുഹമ്മദ് കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു.സഹായി വാദിസലാം ജന.സെക്രട്ടറി കെ എ നാസര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു.സദര്‍ മുഅല്ലിം സഈദ് സഖാഫി പാക്കുളം,അബ്ദുല്‍ മജീദ് മുസ്ലിയാര്‍ വലിയപറമ്പ് ,സയ്യിദ് ഇസ്മായില്‍ ബുഖാരി ,ടി കെ അബ്ദുല്ല,കെ പി ഗഫൂര്‍ മാസ്റ്റര്‍ ,അസീസ് ടി,പി ടി ഗഫൂര്‍ സംസാരിച്ചു.എ പി അബ്ദുല്‍ അസീസ് സ്വാഗതവും നിയാസ് ടി എന്‍ നന്ദിയും പറഞ്ഞു.ഫോട്ടോ :വിദ്യാര്‍ഥിക്ക് രക്ഷകരായവര്‍ക്ക് കൊടിയത്തൂര്‍ അസീസിയ സുന്നി മദ്രസാ കമ്മറ്റി നല്‍കിയ സ്വീകരണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com